Monday, 27 January 2014

om shakthi

ആദ്യ കവിത 



ആദ്യത്തെ  കവിതയ്ക്ക് 
മുല്ലപൂവിൻ  നറുമണമാണ് ........
തണുത്ത രാവിൻ
 മഞ്ഞുതുള്ളിയുടെ കുളിർമയാണ് ......
ഇളം കാറ്റിൻ നൈർമല്യവും ,
ഏകാന്തതയുടെ അനുഭുതിയുമാണ് .....
വരികളിലെ വാക്കുകൾക്കു 
പാൽ പായസത്തിൻ മധുരമാണ് !!!!


മഴവില്ലിൻ എഴുനിറം പോൽ  തിളങ്ങുകയാണ്‌ 
എൻ ആദ്യ കവിത.. 
മനസിലെ സ്വപ്നങ്ങൾ കടലാസിലേക്കു 
വഴുതി വീഴുന്നതു ഞാനറിഞ്ഞു !
ഉതിർന്നു വീഴും മുത്തുകൾ പോൽ ,
തെന്നി തെന്നി പോവുകയാണു വരികൾ .....
കൈപിടിച്ചു എഴുതിച്ചു...,
ആദ്യാക്ഷരങ്ങൾ പകർന്നു തന്ന എൻ അമ്മയെ 
ഓർത്തോർത്തു ഞാൻ കവിതയെഴുതി,
സ്നേഹ തംബുരു മീട്ടും എൻ ആദ്യ കവിത.



നിജി .വി .പി