ആദ്യ കവിത
ആദ്യത്തെ കവിതയ്ക്ക്
മുല്ലപൂവിൻ നറുമണമാണ് ........
തണുത്ത രാവിൻ
മഞ്ഞുതുള്ളിയുടെ കുളിർമയാണ് ......
ഇളം കാറ്റിൻ നൈർമല്യവും ,
ഏകാന്തതയുടെ അനുഭുതിയുമാണ് .....
വരികളിലെ വാക്കുകൾക്കു
പാൽ പായസത്തിൻ മധുരമാണ് !!!!
മഴവില്ലിൻ എഴുനിറം പോൽ തിളങ്ങുകയാണ്
എൻ ആദ്യ കവിത..
മനസിലെ സ്വപ്നങ്ങൾ കടലാസിലേക്കു
വഴുതി വീഴുന്നതു ഞാനറിഞ്ഞു !
ഉതിർന്നു വീഴും മുത്തുകൾ പോൽ ,
തെന്നി തെന്നി പോവുകയാണു വരികൾ .....
കൈപിടിച്ചു എഴുതിച്ചു...,
ആദ്യാക്ഷരങ്ങൾ പകർന്നു തന്ന എൻ അമ്മയെ
ഓർത്തോർത്തു ഞാൻ കവിതയെഴുതി,
സ്നേഹ തംബുരു മീട്ടും എൻ ആദ്യ കവിത.
നിജി .വി .പി
No comments:
Post a Comment